ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞുള്ള ചിത്രങ്ങൾ; സ്വപ്ന സുരേഷിന്റെ ആത്മകഥയിൽ സ്വകാര്യ ജീവിതവും

ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞുള്ള ചിത്രങ്ങൾ; സ്വപ്ന സുരേഷിന്റെ ആത്മകഥയിൽ സ്വകാര്യ ജീവിതവും


തൃശൂർ കറന്റ് ബുക്സ് പുറത്തിറക്കിയ സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹത്തിൽ ശിവശങ്കറുമായുള്ള അടുപ്പം വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞുള്ള ചിത്രങ്ങളും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ആത്മകഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണകള്ളക്കടത്തിനെപ്പറ്റി സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിലും കോടതിയിലും പറഞ്ഞ കാര്യങ്ങളും പുസ്തകത്തിലുണ്ട്. ( Swapna Suresh autobiography m Sivasankar ).


ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമൊത്തുള്ള ചിത്രം, ശിവശങ്കറുമായുള്ള വിവാഹം, ഒരുമിച്ചുള്ള ഡിന്നർ എന്നിങ്ങനെ ആഴത്തിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് സ്വപ്ന സുരേഷ് പുസ്തകത്തിലൂടെ പുറത്തുവിട്ടത്.