മട്ടന്നൂർ നെല്ലൂന്നിയിൽ വീട് കുത്തി തുറന്ന് കവർച്ച
മട്ടന്നൂർ: നെല്ലുന്നിയിൽ വീട് കുത്തി തുറന്ന് കവർച്ച. 21 പവൻ സ്വർണ ആഭരണങ്ങളും പതിനായിരം രൂപയും കവർന്നതായി പരാതി.
വി.കെ ഗംഗാധരൻ നമ്പ്യാരുടെ വീട്ടിലാണ് കവർച്ച നടന്നത്. മട്ടന്നൂർ സിഐ എം കൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.