കണ്ണൂരിൽ വിനോദയാത്രയ്ക്ക് പോയി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി

കണ്ണൂരിൽ വിനോദയാത്രയ്ക്ക് പോയി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി


കണ്ണൂർ: സ്കൂൾകുട്ടികളുമായി വിനോദയാത്രയ്ക്ക് പോയി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് ദേശീയപാതയിൽ‌ അപകടത്തിൽപെട്ടു.വെള്ളിയാഴ്ച രാത്രി 11 മണിയോടെ താഴെചൊവ്വ തെഴുക്കിലെപ്പീടികയിലായിരുന്നു അപകടം. ബസ് കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്നു. കണ്ണൂർ ശ്രീപുരം സ്കൂളിലെ കുട്ടികളാണ് ബസിൽ ഉണ്ടായിയിരുന്നത്.

ബസ് നിയന്ത്രണം വിട്ട് കടവരാന്തയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗവും ചില്ലും തകർന്നു. കടയുടെ മുൻഭാഗവും ഷീറ്റും തകർന്നു. സ്കൂളിൽനിന്ന്‌ മൂന്നു ബസുകളിലായി വിനോദയാത്രയ്ക്ക് പോയതായിരുന്നു. ടൗൺ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇത് സ്ഥിരം അപകടമേഖലയായി മാറിയിട്ടുണ്ട്.