ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യിലെ പ്രസവവാർഡിൽ കൂട്ടക്കരച്ചിൽ; കു​ത്തി​വ​യ്പെടുത്ത അ​മ്മ​മാ​ർ​ക്ക് കൂട്ടത്തോടെ പ​നി​യും വി​റ​യ​ലും; ആശുപത്രിയിൽ സംഘർഷം

ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യിലെ പ്രസവവാർഡിൽ കൂട്ടക്കരച്ചിൽ; കു​ത്തി​വ​യ്പെടുത്ത അ​മ്മ​മാ​ർ​ക്ക് കൂട്ടത്തോടെ പ​നി​യും വി​റ​യ​ലും; ആശുപത്രിയിൽ സംഘർഷം


സ്വ​ന്തം ലേ​ഖ​ക​ൻ

ത​ല​ശേ​രി: ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വവാ​ർ​ഡി​ൽ കു​ത്തി​വയ്പ് എ​ടു​ത്ത അ​മ്മ​മാ​ർ​ക്ക് വി​റ​യ​ലും പ​നി​യും.

സി​സേ​റി​യ​നി​ലൂ​ടെ പ്ര​സ​വം ക​ഴി​ഞ്ഞ് കൈ​ക്കു​ഞ്ഞി​നോ​ടൊ​പ്പം ക​ഴി​യു​ന്ന പ​തി​നാ​റ് അ​മ്മ​മാ​ർ​ക്കാ​ണ് ഒ​രേ സ​മ​യം അ​പ്ര​തീ​ക്ഷി​ത​മാ​യി വി​റ​യ​ലും പ​നി​യും വ​ന്ന​ത്.

ഇ​തോ​ടെ പ്ര​സ​വ വാ​ർ​ഡി​ൽ പ​രി​ഭ്രാ​ന്തി പ​ര​ന്നു. വാ​ർ​ഡി​ൽ കൂ​ട്ട​ക്ക​ര​ച്ചി​ലു​യ​ർ​ന്നു. കൈ​ക്കു​ഞ്ഞി​ന് മു​ല​യൂ​ട്ടാ​ൻ പോ​ലും ക​ഴി​യാ​തെ അ​മ്മ​മാ​ർ വി​തു​മ്പി.

കൂ​ട്ടി​രി​പ്പു​കാ​രും മ​റ്റ് വാ​ർ​ഡി​ലു​ള്ള ആ​ളു​ക​ളും പ്ര​സ​വ വാ​ർ​ഡി​ൽ ത​ടി​ച്ചു കൂ​ടി. സം​ഘ​ർ​ഷാ​വ​സ്ഥ​യും ഉ​ട​ലെ​ടു​ത്തു. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യിരുന്നു സം​ഭ​വം. വൈ​കു​ന്നേ​രം കു​ത്തി​വയ്​പെടു​ത്ത അ​മ്മ​മാ​ർ​ക്കാ​ണ് രാ​ത്രി​യോ​ടെ പ​നി​യും വി​റ​യ​ലും ച​ർ​ദ്ദി​യും അ​നു​ഭ​വ​പ്പെ​ട്ട​ത്.

ര​ണ്ടും മൂ​ന്നും ദി​വ​സം മു​മ്പ് സി​സേ​റി​യ​ൻ ക​ഴി​ഞ്ഞ​വ​രാ​യി​രു​ന്നു അ​മ്മ​മാ​ർ. വി​റ​യ​ലും പ​നി​യും ഛർ​ദ്ദി​യും വ​ന്ന​തോ​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് മു​ല​യൂ​ട്ടാ​ൻ പോ​ലും സാ​ധി​ക്കാ​തെ അ​മ്മ​മാ​ർ പ്ര​യാ​സ​പ്പെ​ട്ടു.

വി​വ​ര​മ​റി​ഞ്ഞ് ഡോ​ക്ട​ർ​മാ​രും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളും വാ​ർ​ഡി​ലെ​ത്തി.കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നാണ് കു​ത്തി​വയ്​പി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്നും അ​ത​ല്ല മ​രു​ന്ന് മാ​റി​പ്പോ​യ​താ​ണെ​ന്നും ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​വ​രു​ടെ ര​ക്തസാ​മ്പി​ളു​ക​ൾ അ​ധി​കൃ​ത​ർ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധി​ച്ചാഫ​ലം ല​ഭി​ച്ച ശേ​ഷം മാ​ത്ര​മേ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മാ​കു​വെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.