കേരളത്തിൽ നരബലി;ഞെട്ടിക്കുന്ന സംഭവം തിരുവല്ലയിൽ; കുടുംബത്തിന്‍റെ ഐശ്വര്യത്തിനായി ബലി നൽകിയത് രണ്ട് സ്ത്രീകളെ; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കേരളത്തിൽ നരബലി;ഞെട്ടിക്കുന്ന സംഭവം തിരുവല്ലയിൽ; കുടുംബത്തിന്‍റെ ഐശ്വര്യത്തിനായി ബലി നൽകിയത് രണ്ട് സ്ത്രീകളെ; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽകൊ​ച്ചി: കേ​ര​ള​ത്തി​ൽ ന​ര​ബ​ലി. കു​ടും​ബ​ത്തി​ന്‍റെ ഐ​ശ്വ​ര്യ​ത്തി​നെ​ന്ന പേ​രി​ൽ ര​ണ്ട് സ്ത്രീ​ക​ളെ ബ​ലി​കൊ​ടു​ത്തു. സം​ഭ​വ​ത്തി​ൽ തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളും പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി​യാ​യ ഏ​ജ​ന്‍റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.

കാ​ല​ടി സ്വ​ദേ​ശി​നി​യാ​യ റോ​സി​ലി, ക​ട​വ​ന്ത്ര​യി​ൽ ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി​യാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി പ​ത്മ എ​ന്നീ സ്ത്രീ​ക​ളാ​ണ് അ​തി​ക്രൂ​ര​മാ​യി കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ത്തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​ക​ളെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച് നാ​ഗ​രാ​ജു പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 27ന് ​ക​ട​വ​ന്ത്ര​യി​ൽ പ​ത്മ​ത്തെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

തി​രു​വ​ല്ല​യി​ൽ കു​ഴി​ച്ചി​ട്ട ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ഒ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. മ​റ്റൊ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​ങ്ങി. സ്ത്രീ​ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന​ശേ​ഷം മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി കു​ഴി​ച്ചു​മൂ​ടി​യെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള പോ​ലീ​സ് സം​ഘം തി​രു​വ​ല്ല​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ൾ ഇ​നി​യും കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്കി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു​ണ്ടാ​ക്കി​യാ​ണ് പെ​രു​ന്പാ​വൂ​ർ​ക്കാ​ര​നാ​യ ഏ​ജ​ന്‍റ് ഷി​ഹാ​ബ് എ​ന്ന റ​ഷീ​ദ് തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ ഭ​ഗ​വ​ന്തി​നെ​യും ഭാ​ര്യ ലൈ​ല​യെ​യും സ​മീ​പി​ച്ച​ത്.

പെ​രു​ന്പാ​വൂ​രി​ലു​ള്ള ഒ​രു ദി​വ്യ​നെ പ്രീ​തി​പ്പെ​ടു​ത്തി​യാ​ൽ കു​ടും​ബ​ത്ത് സാ​ന്പ​ത്തി​ക നേ​ട്ട​വും ഐ​ശ്വ​ര്യ​വും ഉ​ണ്ടാ​കു​മെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു. പി​ന്നീ​ട് പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി ഷി​ഹാ​ബ് എ​ന്ന പേ​രി​ൽ ഇ​യാ​ൾ നേ​രി​ട്ട് ദ​ന്പ​തി​ക​ളു​ടെ മു​ന്നി​ലെ​ത്തി.

കാ​ല​ടി​യി​ൽ നി​ന്നു​ള്ള 50കാ​രി​യെ ആ​ദ്യം തി​രു​വ​ല്ല​യി​ൽ എ​ത്തി​ച്ച് അ​തി​ക്രൂ​ര​മാ​യി ക​ഴു​ത്ത​റു​ത്ത് കൊ​ന്ന് മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി മ​റ​വു ചെ​യ്തു എ​ന്നാ​ണ് കൊ​ച്ചി പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

50കാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ കാ​ല​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

അ​തി​നു​ശേ​ഷം ക​ഴി​ഞ്ഞ 27 മു​ത​ൽ പൊ​ന്നു​രു​ന്നി​യി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ അ​റു​പ​തു​കാ​രി പ​ത്മ​ത്തെ കാ​ണാ​താ​യ​താ​യി കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ ക​ട​വ​ന്ത്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​അ​ന്വേ​ഷ​ണ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ കാ​റി​ന്‍റെ വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചു.

കൊ​ച്ചി​യി​ൽ നി​ന്ന് കാ​ണാ​താ​യ സ്ത്രീ​യു​ടെ മൊ​ബൈ​ൽ സി​ഗ്ന​ൽ പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല​യാ​ണ് കാ​ണി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഏ​ജ​ന്‍റ് പി​ടി​യി​ലാ​കു​ന്ന​ത്.

തു​ട​ർ​ന്ന് തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ വൈ​ദ്യ​നും ഭാ​ര്യ​യും പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ഏ​ജ​ന്‍റി​ന് എ​ത്ര രൂ​പ ന​ൽ​കി​യെ​ന്ന​തി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല