ലഹരിമരുന്ന് വാങ്ങാൻ പണം നല്‍കാത്തതിന് മകൻ അമ്മയുടെ കൈകൾ വെട്ടി; പരാതി നൽകാതെ അമ്മ

ലഹരിമരുന്ന് വാങ്ങാൻ പണം നല്‍കാത്തതിന് മകൻ അമ്മയുടെ കൈകൾ വെട്ടി; പരാതി നൽകാതെ അമ്മകണ്ണൂർ‌: ലഹരിമരുന്ന് വാങ്ങാൻ പണം നൽകാത്തതിന് അമ്മയുടെ കൈകൾ വെട്ടി മകൻ. കണ്ണൂർ വടക്കെ പൊയിലൂരിലാണ് സംഭവം. വടക്കയിൽ വീട്ടിൽ നിഖിൽ രാജ്(29) ആണ് അമ്മ ജാനുവിനെ ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയ നിഖിൽ ലഹരിമരുന്ന് വാങ്ങാൻ ജാനുവിനോട് പണം ആവശ്യപ്പെട്ടു. ഇത് നൽകാത്തതിനെ തുടർന്ന് അമ്മയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

നാട്ടുകാർ സംഭവം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ജാനുവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതേസമയം അമ്മ പരാതി നല്‍കാത്തതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ജനപ്രതിനിധികൾ ഉള്‍പ്പെടെയുള്ളവർ ജാനുവുമായി സംസാരിച്ചെങ്കിലും പരാതി നല്‍കാൻ‌ താല്പര്യമില്ലെന്ന് അറിയിച്ചു.