പ്രവാസി മലയാളി സൗദിയില്‍ നിര്യാതനായി

പ്രവാസി മലയാളി സൗദിയില്‍ നിര്യാതനായി


ദമ്മാം: കോഴിക്കോട് സ്വദേശി ദമ്മാമില്‍ നിര്യാതനായി. പുനൂര്‍ കക്കാട്ടുമ്മല്‍ പരേതനായ ഉമറിന്റെ മകന്‍ അബ്ദുറഹ്മാന്‍ (അദ്രേയ് - 57) ആണ് മരിച്ചത്. ഭാര്യ: സക്കീന. മക്കള്‍: ശാദിയ, സന ഫാത്തിമ, നഷ ഫാത്തിമ. മരുമകന്‍: സജ്ജാദ് (കരിയാത്തന്‍ കാവ്). സഹോദരങ്ങള്‍: മുഹമ്മദ്, അഷ്‌റഫ്, മൂസഉമര്‍, അബൂബക്കര്‍, അബ്ദുല്‍ കരീം, അബ്ദുല്‍ ഗഫൂര്‍, സൈനബ, ആമിന, പരേതനായ ഇബ്രാഹിം.

മൃതദേഹം നാട്ടില്‍ എത്തിച്ച് ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. കെ.എം.സി.സി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകരായ ഇഖ്ബാല്‍ ആനമങ്ങാടും ഗഫൂര്‍ നിലമ്പൂരും ആണ് രേഖകള്‍ ശരിയാക്കാന്‍ രംഗത്തുള്ളത്.