കരിവെള്ളൂരിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ; മൂന്ന് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

കരിവെള്ളൂരിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ; മൂന്ന് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

 

പയ്യന്നൂർ:ദേശീയ പാതയിൽ കരിവെള്ളൂർഓണക്കുന്ന്‌ ചേടിക്കുന്നിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കാസറഗോഡ് സ്വദേശികളായ അഷറഫ് (53), ഫാസിൽ (27), മുഹമ്മദ് റാസ് (21) എന്നിവർക്കാണ് പരിക്കേറ്റത്.ശനിയാഴ്ച രാത്രിയിലാണ് അപകടം. കണ്ണൂർ വിമാനതാവളത്തിൽ പോയി തിരിച്ച് നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ ഓടികൂടിയ നാട്ടുകാർ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക്‌ മാറ്റി.പരിക്കേറ്റവരിൽ അഷറഫിൻ്റെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലാണ്.