അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി പനയത്താം പറമ്പിൽ വൻ കഞ്ചാവ് വേട്ട ഏഴു കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ.പാലയോട് അഞ്ചാംമൈൽ സ്വദേശി താഴെവീട്ടിൽ അഷ്റഫാണ് എക്സൈസിന്റെ പിടിയിലായത്.
കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയിലിയത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പറമ്പിൽ വച്ച് ഏഴു കിലോഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്. ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കണ്ണൂർ ചാലോട് മട്ടന്നൂർ ഭാഗങ്ങളിലുള്ള ചെറുകിട കഞ്ചാവ് വില്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന ആളാണ് അഷ്റഫ് എന്ന് എക്സൈസ് പറഞ്ഞു.