മനുഷ്യാവകാശ സംഘടനയുടെ പേരില്‍ വ്യാജരസീത് അച്ചടിച്ച് പണപ്പിരിവ്; മൂന്നംഗസംഘം പിടിയിൽ

കണ്ണൂർ: മനുഷ്യാവകാശ സംഘടനയുടെ പേരിൽ വ്യാജ രസീത് അച്ചടിച്ച് പണപ്പിരിവ് നടത്തിയ മൂന്നു പേർ പിടിയിൽ. ഹ്യൂമന്‍ റൈറ്റ്സ് ഡെമോക്രാറ്റിക് പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടനയുടെ പേരിലാണ് രശീത് അച്ചടിച്ച് പണപ്പിരിവ് നടത്തിയത്. സിപി ഷംസുദ്ദീൻ, കെവി ഷൈജു, മോഹനൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കല്യാശ്ശേരി മാങ്ങാട് ലക്സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്റര്‍, ബക്കളം പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് പണം ആവശ്യപ്പെട്ട് എത്തിയത്. വൻതുകയാണ് സംഭാവനയായി ആവശ്യപ്പെട്ടത്. ലക്സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്ററില്‍ സാമൂഹികപ്രവര്‍ത്തനം നടത്തുന്നവരാണെന്ന് പരിചയപ്പെടുത്തിയാണ് പിരിവിനെത്തിയത്.