ആധാര്‍ - വോട്ടര്‍ ഐഡി ലിങ്കിങ്ങ് ക്യാമ്പ് നടത്തി

ആധാര്‍ - വോട്ടര്‍ ഐഡി ലിങ്കിങ്ങ് ക്യാമ്പ് നടത്തി 

ഇരിട്ടി: മഹാത്മാ ഗാന്ധി കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെയും ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ആധാര്‍ - വോട്ടര്‍ ഐഡി ലിങ്കിങ്ങ് ക്യാംപ് നടത്തി.  ഇരിട്ടി നഗരസഭയിലെ  47 കേന്ദ്രങ്ങളില്‍ നടത്തിയ പരിപാടിയില്‍ 2500 പേരാണ് വോട്ടര്‍ ഐഡി-ആധാര്‍ ലിങ്ക് ചെയ്തത്. പരിശീലനം നേടിയ 120 വളന്റിയര്‍മാര്‍ ഈ കേന്ദ്രങ്ങളില്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പയഞ്ചേരിമുക്ക് ഇയോട്ട് ഹോട്ടലിന് സമീപം ഓണ്‍ ലൈന്‍ ആയും ഓഫ് ലൈന്‍ ആയും സജ്ജീകരിച്ച വേദിയില്‍ ഇരിട്ടി തഹസില്‍ദാര്‍ സി.എന്‍.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. നിരവധി കേന്ദ്രങ്ങളില്‍ ഒരുമിച്ച് ചെയ്യുന്നതിനാല്‍ തന്നെ വലിയൊരു ശതമാനം വോട്ടര്‍മാരെ പദ്ധതിയുടെ ഭാഗമാക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി തഹസില്‍ദാര്‍ അറിയിച്ചു. ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ വി.പി.അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ഓഫീസര്‍ ഇ.രജീഷ്, പി.സപ്ന, കെ.എസ്.അനിരുദ്ധ്‌ലാല്‍, ശ്രേയ വിജയന്‍, കെ.വി.സാന്ദ്ര, സെബാസ്റ്റ്യന്‍ ഷിബു, എയ്ഞ്ചല്‍ ഷിബു എന്നിവര്‍ പ്രസംഗിച്ചു.