ലഹരി വിമുക്ത കേരളം സ്‌കൂള്‍ തല ഉദ്ഘാടനം

ലഹരി വിമുക്ത കേരളം സ്‌കൂള്‍ തല ഉദ്ഘാടനം

കൊട്ടിയൂര്‍: ലഹരി വിമുക്ത കേരളം സ്‌കൂള്‍ തല ഉദ്ഘാടനം തലക്കാണി ഗവ.യു.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ജിം നമ്പുടാകം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജീജ, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബാബു ഫ്രാന്‍സീസ്, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് പുതുശ്ശേരി, എസ്.എം.സി ചെയര്‍മാന്‍ ജിജോ, എം.പി.ടി.എ പ്രസിഡണ്ട് ജിന്‍സി സിനോജ്, ഹെഡ്മിസ്ട്രസ് സാറ കെ.എന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അധ്യാപകര്‍ കുട്ടികള്‍ക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സെടുത്തു.