എം ഡി എം എ യുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ


എം ഡി എം എ യുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ


പേരാവൂർ എക്സൈസ് ഹൈവേ പട്രോളിംഗിന്റെ ഭാഗമായി നടത്തിയ പരിശേധനയിൽ 140 മില്ലി ഗ്രാം എം ഡി എം എ കൈവശം വച്ച കുറ്റത്തിന് ശ്രീ കണ്ടാപുരം സ്വദേശി മനാഫ് മൻസിലിൽ മനാഫ് മകൻ മുഹമ്മദ് റസിൽ കെ (26)എന്നയാളെ NDPS എൻ.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തു.

എക്സൈസ് പ്രിവന്റീവ് ഓഫീസർ സജീവൻ.എം.പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ
സിവിൽ എക്സൈസ് ഓഫിസർമാരായ സുരേഷ്.സി , രമീഷ് കെ,അഭിജിത്ത്. പി.വി എക്സൈസ് ഡ്രൈവർ ഉത്തമൻ എം എന്നിവർ പങ്കെടുത്തു