കീഴ്പള്ളിയിൽ ഗ്യാസ് സിലണ്ടർ ചോർന്ന് വീടിന്റെ അടുക്കള കത്തി നശിച്ചു

കീഴ്പള്ളിയിൽ ഗ്യാസ് സിലണ്ടർ ചോർന്ന് വീടിന്റെ അടുക്കള കത്തി നശിച്ചു 

ഇരിട്ടി : ഗ്യാസ് സിലണ്ടർ ചോർന്ന് വീടിന്റെ അടുക്കള കത്തി നശിച്ചു. കീഴ്പ്പള്ളി മഞ്ചോട്ടിലെ തടത്തിൽ ജോസഫിന്റെ വീട്ടിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. വെള്ളിയാഴ്ച  രാവിലെ 7 ന്  ജോസഫിന്റെ ഭാര്യ അന്നമ്മ പാചക വാതക സിലണ്ടർ തുറന്നപ്പോൾ  സ്റ്റൗവിൽ  നിന്നും സിലണ്ടറിലേക്ക് തീ ആളി പടരുകയായിരുന്നു. അന്നമ്മ ബഹളം വെച്ചതോടെ വീട്ടിലുണ്ടായിരുന്ന  ഭർത്താവും  മകളുടെ കുട്ടിയും വീടിന്റെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാർ വെള്ളമൊഴിച്ചും മറ്റും തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.  ആറളം എസ് ഐ പി. പ്രസാദും ഇരിട്ടി അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു.