കോടിയേരി ബാലകൃഷ്‌ണന്റെ ആകസ്‌മിക വിയോഗത്തിൽഅനുശോചിച്ച്‌ സിപിഐ എം ഇരിട്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഇരിട്ടിയിൽസർവകക്ഷി മൗനജാഥയിലും അനുശോചന യോഗവും നടത്തി


 കോടിയേരി ബാലകൃഷ്‌ണന്റെ 
ആകസ്‌മിക വിയോഗത്തിൽ
അനുശോചിച്ച്‌ സിപിഐ എം ഇരിട്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഇരിട്ടിയിൽസർവകക്ഷി മൗനജാഥയിലും അനുശോചന യോഗവും നടത്തി
ഇരിട്ടി: സിപിഐ എം പിബി അംഗം കോടിയേരി ബാലകൃഷ്‌ണന്റെ 
ആകസ്‌മിക വിയോഗത്തിൽ
അനുശോചിച്ച്‌ സിപിഐ എം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തിയ
സർവകക്ഷി മൗനജാഥയിലും അനുശോചന യോഗത്തിലും നൂറ്‌ കണക്കിന്‌ നേതാക്കളും
പ്രവർതകരും നാട്ടുകാരും അണിനിരന്നു. അനുശോചന പൊതുയോഗത്തിൽ ഏരിയാ
സെക്രട്ടറി കെ വി സക്കീർഹുസൈൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എൻ
ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരൻ, ബിനോയ്‌കുര്യൻ, കെ. മോഹനൻ, നഗരസഭാ വൈസ്‌ ചെയർമാൻ പി. പി. ഉസ്‌മാൻ, തോമസ്‌ വർഗീസ്‌(കോൺ), 
സത്യൻ കൊമ്മേരി(ബിജെപി), ഇബ്രാഹിം മുണ്ടേരി(ലീഗ്‌), കെ .പി. കുഞ്ഞികൃഷ്‌ണൻ  (സിപിഐ), കെ. മുഹമ്മദലി (എൻസിപി), ജയ്‌സൺ ജീരകശേരി (ജനാധിപത്യകേരള കോൺ), കെ. കെ. ഹാഷിം (ഐഎൻഎൽ), സി. എം. ജോർജ്‌ (കേരള കോൺ മാണി), ബാബുരാജ്‌ ഉളിക്കൽ (ജനതാദൾ എസ്‌), ഹംസ പുല്ലാട്ട്‌ (കേരള കോൺ), സി വി എം
വിജയൻ(എൽജെഡി), രാജു മൈലാടിയിൽ(കേരള കോൺ എസ്‌), കെ സി ജോസഫ്‌(ആർജെഡി), കെ
ജി ദിലീപ്‌, പി റോസ എന്നിവർ സംസാരിച്ചു.