ഇരിട്ടി : ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ഇരിട്ടി താലൂക്ക് വാർഷിക സമ്മേളനം ഇരിട്ടി താലൂക്ക് ഓഫീസ് കോൺഫ്രൻസ് ഹോളിൽ നടന്നു. റെഡ്ക്രോസ് കണ്ണൂർ ജില്ലാ ചെയർമാൻ കെ.ജി. ബാബു ഉദ്ഘാടനം ചെയ്തു. ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. ശ്രീധരൻ, ഇ.വി. സമജ്, എ .കെ. രാജഗോപാൽ എന്നിവര്‍ സംസാരിച്ചു. സമ്മേളനം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സർവ വിധ സഹായവും വാഗ്ദാനം ചെയ്തു.
പുതിയ ഭാരവാഹികളായി എ.കെ. രാജഗോപാൽ (ചെയർമാൻ), കെ.വി. ഗിരീഷ് (വൈസ്. ചെയർമാൻ), കെ. പ്രസാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.