ഇരിട്ടി സംഗീത സഭയുടെ നവരാത്രി ആഘോഷം സമാപിച്ചു

ഇരിട്ടി സംഗീത സഭയുടെ നവരാത്രി ആഘോഷം സമാപിച്ചു


ഇരിട്ടി: മൂന്ന് ദിവസം നീണ്ടു നിന്ന ഇരിട്ടി സംഗീത സഭയുടെ നവരാത്രി ആഘോഷ സമാപന സമ്മേളനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. സംഗീത സഭ പ്രസിഡന്റ് ഡോ.ജി. ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ വി.പി.അബ്ദുല്‍ റഷീദ്, കെ.സി. ജോസ്, കെ.എം. കൃഷ്ണന്‍, കെ.സുരേഷ് ബാബു, കണ്ണൂര്‍ നാസര്‍, പ്രകാശ് പാര്‍വണം, വി.പി.സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്വരലയ സന്ധ്യയും നടന്നു. സംഗീത വാസനയുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9539066458, 7012494584