ബിജെപി തില്ലങ്കേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു


ബിജെപി തില്ലങ്കേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചുഇരിട്ടി: ബിജെപി തില്ലങ്കേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ ലഹരിയുടെ ഉപഭോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ  ലഹരിക്കെതിരെ സംസ്ഥാന തലത്തിൽ ബിജെപി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ്  തില്ലങ്കേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന ജാഗ്രത സദസ്സ് നടത്തിയത്. തില്ലങ്കേരി ടൗണിൽ നടന്ന ജന ജാഗ്രത സദസ്സിൽ  ബിജെപി തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ട് എം.വി. ശ്രീധരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി
മനോജ്‌ പടിക്കച്ചാൽ, പി.എസ്. പ്രകാശ്, രാജൻ പടിക്കച്ചാൽ, കനകമണി, ദേവദാസ് മൂർക്കോത്ത്, ശ്രീജിത്ത്‌ വേങ്ങ, ഗിരീഷ് ആലയാട് തുടങ്ങിയവർ പങ്കെടുത്തു