വിലക്കയറ്റത്തിനെതിരെ സായാഹ്ന ധർണ

വിലക്കയറ്റത്തിനെതിരെ സായാഹ്ന ധർണ
കണ്ണൂർ: വിലക്കയറ്റം തൊഴിലില്ലായ്മ എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ദേശവ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി സിറ്റി സെന്ററിൽ സായാഹ്ന ധർണ നടത്തി.

കെ എസ് ടി എം സംസ്ഥാന പ്രസി. *രഹ് ന ടീച്ചർ* ഉദ്ഘാടനം ചെയ്ത പരിപാടിയിൽ തളിപ്പറമ്പ് മണ്ഡലം പ്രസി. *നൗഷാദ് മാസ്റ്റർ* മുഖ്യ പ്രഭാഷണം നടത്തി

അറക്കൽ ഡിവിഷൻ പ്രസി. കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച പരിപാടിക്ക് മണ്ഡലം സിക്ര. എം സി അബ്ദുൽ ഖല്ലാക്ക് സ്വാഗതവും മുൻസിപ്പൽ മേഖല പ്രസി. കെ വി മുഹമ്മദ് അശ്രഫ് നന്ദിയും പറഞ്ഞു. 

വി പി ഡിവിഷൻ പ്രസി. ഫാത്തിമ, ത്രേസ്യാമ്മ മാളിയേക്കൽ, റഫീഖ്, ആയിശ ടീച്ചർ തുടങ്ങിയവർ നേതൃത്വം നല്കി