നിത്യോപയോഗ സാധനങ്ങളുടെ തീവില;
ഇരിട്ടി :നിത്യോപയോഗ സാധനനങ്ങൾക്ക് തീവില, കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്നുവെന്ന് എസ്. ഡി. പി. ഐ കണ്ണൂർ ജില്ല കമ്മിറ്റി മെമ്പർ ഷംസീർ ധർമടം കുറ്റപ്പെടുത്തി. വിപണിയിൽ ഇടപെടുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി കാക്കയങ്ങാട് ടൗണിൽ നടത്തിയ പ്രതിഷേധ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിത്യവും ഉപയോഗിക്കുന്ന അരിഉൾപ്പടെയുള്ളവയുടെ വില കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ കുത്തനെ ഉയർന്നിട്ടും സർക്കാരുകൾ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത്.
പ്രതിഷേധ ധർണയിൽ മണ്ഡലം പ്രസിഡന്റ് യൂനുസ് ഉളിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് നാലകത്ത് സ്വാഗതവും പറഞ്ഞു. അഷ്‌റഫ് നടുവനാട്, മുഹമ്മദ് എ. പി തുടങ്ങിയവർ പങ്കെടുത്തു.