കൊട്ടിയൂർ പാൽചുരത്ത് ലോറി മറഞ്ഞ് അപകടം*

*കൊട്ടിയൂർ പാൽചുരത്ത് ലോറി മറഞ്ഞ് അപകടം*
*കൊട്ടിയൂർ പാൽചുരത്ത് ആശ്രമം ജംഗ്ഷന് സമീപം ചരക്ക് ലോറി അപകടത്തിൽപെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിനു കുറുകെ മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ആൾ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് പ്രാഥമിക വിവരം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.  ലോറി റോഡിനു കുറുകെ മറിഞ്ഞതിനാൽ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ട നിലയിലാണ്.*