കോഴിക്കോട് ആസാം സ്വദേശികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാളെ കടലിൽ മുക്കിക്കൊലപ്പെടുത്തി

കോഴിക്കോട് ആസാം സ്വദേശികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാളെ കടലിൽ മുക്കിക്കൊലപ്പെടുത്തി


കോഴിക്കോട്: കൊയിലാണ്ടി മായം കടപ്പുറത്ത് ആസാം സ്വദേശികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാളെ കൊലപ്പെടുത്തി. ദുലു രാജബൊംശിയെന്ന അസം സ്വദേശിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഘര്‍ഷം നടന്നതെന്നാണ് പോലീസ് പറയുന്നത്.

Also Read-പാലക്കാട് വാക്കുതര്‍ക്കത്തിനിടെ അമ്മയെ തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റിൽ‌

മൂന്ന് അസം സ്വദേശികള്‍ കടപ്പുറത്ത് സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് രണ്ടു പേര്‍ ചേര്‍ന്ന് ഒരാളെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ ശേഷം കടലില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മനോരഞ്ജന്‍, ലക്ഷ്മി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.