കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിന് താൽക്കാലിക ആശ്വാസം; ഇ.ഡി സമൺസ് അയയ്ക്കുന്നത് കോടതി വിലക്കി

കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിന് താൽക്കാലിക ആശ്വാസം; ഇ.ഡി സമൺസ് അയയ്ക്കുന്നത് കോടതി വിലക്കി
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസകിന് താത്കാലിക ആശ്വാസം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയക്കുന്നത് കോടതി താത്കാലികമായി വിലക്കി... കേസിൽ റിസർവ് ബാങ്കിനെ കക്ഷി ചേർക്കും. തോമസ് ഐസക്ക് അടക്കമുള്ളവരോട് കേസുമായി ബന്ധപ്പെട്ട് വ്യക്തിപരമായ വിശദാംശങ്ങള്‍ ഇ.ഡി. തേടുന്നതിന്റെ സാംഗത്യം കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി.

കേസിന്റെ ആദ്യഘട്ടത്തില്‍ തോമസ് ഐസക്കിന് സമന്‍സ് അയച്ചു. വീണ്ടും സമന്‍സ് അയച്ചപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ആവശ്യപ്പെട്ടു. വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നു കൊണ്ടുള്ള ചോദ്യങ്ങള്‍ സമന്‍സില്‍ ഉണ്ടായിരുന്നു. ഇത് എന്തിനാണെന്ന കോടതിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടികള്‍ ഇ.ഡിക്ക് നല്‍കാന്‍ സാധിച്ചിരുന്നുമില്ല. തുടര്‍ന്ന് അന്വേഷണത്തില്‍ ഇടപെടുകയും സമന്‍സുകള്‍ സ്‌റ്റേ ചെയ്യുകയുമായിരുന്നു. രണ്ടുമാസത്തേക്ക് കൂടി സമന്‍സുകള്‍ അയയ്ക്കരുത് എന്ന് കോടതി ഉത്തരവിട്ടു. വിധി തോമസ് ഐസക് സ്വാഗതം ചെയ്തു.