സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചു; പൊലീസുകാരൻ അറസ്റ്റിൽ

സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചു; പൊലീസുകാരൻ അറസ്റ്റിൽ


സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. സിറ്റി എആര്‍ ക്യാമ്പിലെ അമല്‍ ദേവാണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന നടേശന്റെ മരുമകളുടെ 10 പവന്‍ സ്വര്‍ണമാണ് അമല്‍ മോഷ്ടിച്ചത്.(policeman arrested for stealing gold in ernakulam)


സ്വർണം കാണാനില്ലെന്ന നടേശന്റെ പരാതിയിലാണ് സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥൻ അമൽദേവ് സ്വർണം മോഷ്ടിച്ചതായി കണ്ടെത്തിയത്. തുടർന്ന് അമല്‍ ദേവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. താൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും അതാണ് സ്വർണം മോഷ്ടിക്കാൻ കാരണമെന്നും പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ അമൽ ദേവ് പൊലീസിനോട് പറഞ്ഞു.