ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കാല്‍നട പ്രചരണ ജാഥക്ക് പേരാവൂരിലും മുരിങ്ങോടിയിലും സ്വീകരണം നല്‍കി

ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കാല്‍നട പ്രചരണ ജാഥക്ക് പേരാവൂരിലും മുരിങ്ങോടിയിലും സ്വീകരണം നല്‍കി

പേരാവൂര്‍: വെയര്‍ ഈസ് മൈ ജോബ് തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം എന്ന മുദ്രവാക്യം ഉയര്‍ത്തി നവംബര്‍ 3 ന് പാര്‍ലമെന്റ് നടത്തുന്നതിന്റെ മുന്നോടിയായി ഡിവൈഎഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് കാല്‍നട പ്രചരണ ജാഥക്ക് പേരാവൂരിലും മുരിങ്ങോടിയിലും സ്വീകരണം നല്‍കി.ജാഥ ക്യാപ്റ്റന്‍ ടി രഗിലാഷ്, വൈസ് ക്യാപ്റ്റന്‍ എ നിത്യ, ജാഥ മാനേജര്‍ അമല്‍ എം.എസ്, രജീഷ് പി.എസ്, അമീര്‍ ഫൈസല്‍,കെ ശ്രീഹരി എന്നിവര്‍ സംസാരിച്ചു.