മംഗളൂരുവിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് എരുവേശി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; പിന്നിലിരുന്നയാൾ ​ഗുരുതരാവസ്ഥയിൽ

 മംഗളൂരുവിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് പയ്യാവൂർ എരുവേശി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; പിന്നിലിരുന്നയാൾ ​ഗുരുതരാവസ്ഥയിൽ


മംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കണ്ണൂർ ഏരുവേശി സ്വദേശി അഭിജിത്ത് ( 24 ) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിനിടിച്ചാണ് അപകടം. ( young man died in a bike accident in Mangaluru ).


കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിൽ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജോലി ആവശ്യത്തിനായാണ് ഇരുവരും മംഗളൂരുവിലെത്തിയത്.