ഇരിട്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവം ; മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി

ഇരിട്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി.വനിത ശിശുവികസന വകുപ്പ് ഡയക്ടറോട് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് പ്ലസ്ട വിദ്യാർഥിനി പ്രസവിച്ചത്. വയറുവേദനയെ തുടർന്നാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി എത്തിയത്. തുടർന്ന് ആശുപത്രിയിലെ ശുചിമുറിയിൽ പോയപ്പോൾ ആൺ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.