ഭാര്യയെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​ഭ​ർ​ത്താ​വ് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത നിലയിൽ

ഭാര്യയെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​ഭ​ർ​ത്താ​വ് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത നിലയിൽ


തി​രു​വ​ന​ന്ത​പു​രം​:​ ഭാ​ര്യ​യെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം​ ​ഭ​ർ​ത്താ​വ് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു. ക​മ​ലേ​ശ്വ​രം​ ​വ​ലി​യ​വീ​ട് ​ലൈ​ൻ​ ​ക്ര​സെ​ന്റ് ​അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​ഫ്ലാ​റ്റ് ​ന​മ്പ​ർ​ 123​ൽ​ ​ക​മാ​ൽ​ ​റാ​ഫി​ ​(52​),​ ​ഭാ​ര്യ​ ​ത​സ്നിം ​(42​)​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​5ന് ​ബിബി​എ​യ്ക്ക് ​പ​ഠി​ക്കു​ന്ന​ ഇവരുടെ​ ​മ​ക​ൻ​ ​ഖ​ലീ​ഫ​ ​ക്ലാ​സ് ​ക​ഴി​ഞ്ഞ് ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ​സം​ഭ​വം​ ​പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

പൊ​ലീ​സ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​മു​റി​യി​ൽ​ ​നി​ന്നും​ ​ക​മാ​ൽ​ ​എ​ഴു​തി​യ​തെ​ന്ന് ​ക​രു​തു​ന്ന​ ​ആ​ത്മ​ഹ​ത്യ​ ​കു​റി​പ്പ് ​ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.​ ​കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് ​മ​ര​ണ​ത്തി​ന് ​കാ​ര​ണ​മെ​ന്നാ​ണ് ​എ​ഴു​തി​യി​രി​ക്കു​ന്ന​ത്.​

​ക​മാ​ൽ​ ​ത​മി​ഴ്നാ​ട് ​കു​ല​ശേ​ഖ​രം​ ​സ്വ​ദേ​ശി​യും​ ​ത​സ്നീം​ ​തേ​ങ്ങാ​പ്പ​ട്ട​ണം​ ​സ്വ​ദേ​ശി​യു​മാ​ണ്. ​ആ​റു​ ​വ​ർ​ഷ​ത്തോ​ള​മാ​യി​ ​ക​മാ​ൽ​ ​ക​മ​ലേ​ശ്വ​ര​ത്താ​ണ് ​താ​മ​സം.​ ​ഗ​ൾ​ഫി​ൽ​ ​ഡ്രൈ​വ​റാ​യി​രു​ന്ന​ ​ക​മാ​ൽ​ ​കോവി​ഡി​ന് ​മു​ൻ​പ് ​നാ​ട്ടി​ലെ​ത്തി​ ​കാ​റി​ന്റെ​ ​സ്പെ​യ​ർ​പാ​ർ​ട്സ് ​ക​ച്ച​വ​ടം​ ​ആ​രം​ഭി​ച്ചു.​ കോ​വി​ഡ് ​വ​ന്ന് ​ക​ട​ ​പൂ​ട്ടി​യ​തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​ഞെ​രു​ക്ക​വും​ ​റാ​ഫി​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്നും​ ​ബ​ന്ധു​ക്ക​ൾ​ ​പ​റ​യു​ന്നു.