തെരുവുനായ്ക്കൂട്ടം കുറുകേ ഓടി ബൈക്ക് മറിഞ്ഞ് വി ഇ ഒ വിന് പരിക്ക്

തെരുവുനായ്ക്കൂട്ടം  കുറുകേ ഓടി  ബൈക്ക് മറിഞ്ഞ് വി ഇ ഒ വിന് പരിക്ക് 
ഇരിട്ടി: തെരുവുനായക്കൂട്ടം  കുറുകെയോടി നിയന്ത്രണം വിട്ട  ബൈക്ക് മറിഞ്ഞ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് പരിക്ക് . കാലിന് സാരമായി പരിക്കേറ്റ പുന്നാട് ആനപ്പാറ സ്വദേശിയും കണിച്ചാർ വില്ലേജ് വി ഇ ഒ വുമായ പി. ഷാജീവ (ഉണ്ണി) നാണ് പരിക്കേറ്റത്. ഇദ്ദേഹം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. 
ഓഫീസിൽ നിന്നും ജോലികഴിഞ്ഞു വരുന്നതിനിടെ  ബുധനാഴ്ച വൈകുന്നേരം കീഴൂർ കുന്നിൽ എം ജി കോളേജിന് മുന്നിൽ  വെച്ചായിരുന്നു അപകടം. റോഡരികിൽ കടിപിടികൂടുകയായിരുന്ന നായക്കൂട്ടം  ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന്  കുറുകേ ഓടുകയായിരുന്നു. നായക്കൂട്ടത്തിനിടയിൽ നിന്നും ബൈക്ക് വെട്ടിക്കുന്നതിനിടയിൽ റോഡിലേക്ക് മറിഞ്ഞു വീണാണ് പരിക്ക്.  കാലിൽ ഏറ്റ ആഴത്തിലുള്ള മുറിവിൽ എട്ടോളം തുന്നിക്കെട്ടുകൾ വേണ്ടിവന്നു