ഇരിട്ടി മർച്ചന്റ് അസോസിയേഷൻ , ഇരിട്ടി റേഞ്ച് എക്സൈസ്, സെന്റ് ജോൺസ് ബാപ്റ്റിറ്റിസ്റ്റ് സ്‌കൂൾ എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്‌ളാസും ഫ്ലാഷ് മോബും നടത്തി

ഇരിട്ടി മർച്ചന്റ് അസോസിയേഷൻ , ഇരിട്ടി റേഞ്ച് എക്സൈസ്, സെന്റ് ജോൺസ് ബാപ്റ്റിറ്റിസ്റ്റ് സ്‌കൂൾ എന്നിവയുടെ നേതൃത്വത്തിൽ 
ലഹരിവിരുദ്ധ ബോധവൽക്കരണ ക്‌ളാസും ഫ്ലാഷ് മോബും നടത്തി


ഇരിട്ടി: ഇരിട്ടി മർച്ചന്റ് അസോസിയേഷൻ , ഇരിട്ടി റേഞ്ച് എക്സൈസ്, സെന്റ് ജോൺസ് ബാപ്റ്റിറ്റിസ്റ്റ് സ്‌കൂൾ എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്‌ളാസും ഫ്ലാഷ് മോബും നടത്തി. ഇരിട്ടി പഴയസ്റ്റന്റ് പരിസരത്തു നടന്ന പരിപാടിയിൽ  മർച്ചന്റ് അസോസിയേഷൻ സിക്രട്ടറി ജോസഫ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫിസർ കെ.പി. സനേഷ് ലഹരി ബോധവൽക്കരണ ക്ലാസ് എടുത്തു. മർച്ചന്റ് അസോ.പ്രസിഡന്റ് അയൂബ് പൊയിലൻ, പി.ജി. മനോജ്‌കുമാർ, പ്രിവന്റീവ് ഓഫീസർ കെ. ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർ പി.കെ. സജേഷ് എന്നിവർ സംസാരിച്ചു. 
സെന്റ് ജോൺസ്  ബാപ്ടിസ്റ്റ് സ്കൂളിലെ കുട്ടികളുടെ  ലഹരിക്കെതിരെയുള്ള  ഫ്ലാഷ് മോബും നടന്നു.  സിവിൽ എക്സൈസ് ഓഫിസർമാരായ വി.കെ. അനിൽകുമാർ,നെൽസൻ ടി തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ ജി. ദൃശ്യ, കെ. ശരണ്യ, അധ്യാപികമാരായ ജെസ്സി ജോസഫ്, റീന, മാത്യു തുടങ്ങിയവർ  പരിപാടികൾക്ക് നേതൃത്വം നൽകി.