കണ്ണൂർ ദസറക്ക് കൊടിയിറങ്ങി. ആഘോഷങ്ങൾ നാടിന്റെ വൈവിധ്യം പ്രകടമാക്കുന്നു : മന്ത്രി എം ബി രാജേഷ്

കണ്ണൂർ ദസറക്ക് കൊടിയിറങ്ങി. ആഘോഷങ്ങൾ നാടിന്റെ വൈവിധ്യം പ്രകടമാക്കുന്നു : മന്ത്രി എം ബി രാജേഷ്


ആഘോഷങ്ങൾ നാടിന്റെ വൈവിധ്യത്തെയാണ് കാണിക്കുന്നതെന്നും അവ മനുഷ്യർക്കിടയിൽ സൗഹൃദങ്ങൾ സൃഷ്ടിക്കുന്നു എന്നും തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

എന്നാൽ വൈവിധ്യങ്ങൾക്ക് മുകളിൽ കൃത്രിമമായ ഐക്യരൂപ്യം അടിച്ചേൽപ്പിക്കാനുള്ള ചില ശ്രമങ്ങളും നടക്കുന്നുണ്ട്.
മൈസൂരു ദസറ കഴിഞ്ഞാൽ ഏറ്റവും വലിയ ആഘോഷമായിരുന്ന കണ്ണൂർ ദസറ അതിന്റെ പ്രൗഡിയോടടെ തിരിച്ചുകൊണ്ടുവരാൻ കണ്ണൂർ കോർപ്പറേഷൻ നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു.
കണ്ണൂർ ദസറയിലൂടെ ലഹരിക്കെതിരെ ഏറ്റെടുത്തിരിക്കുന്ന മുദ്രാവാക്യം കേരളം മുഴുവൻ ഏറ്റെടുക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്നുവരുന്ന കണ്ണൂർ ദസറയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.