കോളേജിൽ പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ഒളിക്യാമറ വെച്ച വിദ്യാർത്ഥി പിടിയിൽ; പിടിച്ചത് 1200ലേറെ സ്വകാര്യദൃശ്യങ്ങൾ

ബംഗളൂരു: കോളേജിലെ പെൺകുട്ടികളുടെ വിശ്രമമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച വിദ്യാർഥി അറസ്റ്റിൽ. ബംഗളൂരു ഹൊസക്കറഹള്ളിയിലെ സ്വകാര്യ കോളേജിൽ ബിബിഎ വിദ്യാർഥിയായ ശുഭം എം ആസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്യാമറ സ്ഥാപിക്കുന്നതിനിടെ പെണ്‍കുട്ടികള്‍ ഇയാളെ കാണുകയും തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.
അറസ്റ്റിലായ ശുഭം ആസാദിൽ നിന്ന് 1200ലേറെ സ്വകാര്യ ദൃശ്യങ്ങളാണ് കണ്ടെടുത്തത്. സുഹൃത്തുക്കൾ തമ്മിൽ അടുത്തിടപഴകുന്ന പലദൃശ്യങ്ങളും ഇയാൾ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. ഇത്തരത്തിൽ രണ്ടായിരത്തിലേറെ ദൃശ്യങ്ങൾ ഫോണിലുണ്ടായിരുന്നു.
പ്രതി മറ്റൊരു മൊബൈല്‍ ഫോണ്‍ കൂടി ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.