കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; പിടികൂടിയത് ഒരു കോടിയോളം രൂപ വിലവരുന്ന 1763 ഗ്രാം സ്വർണം.

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; പിടികൂടിയത് ഒരു കോടിയോളം രൂപ വിലവരുന്ന 1763 ഗ്രാം സ്വർണം.

മട്ടന്നൂർ:കണ്ണൂർ വിമനത്താവളത്തിൽ  വീണ്ടും സ്വർണ വേട്ട. ഒരു കോടിയോളം  രൂപ വിലവരുന്ന 1763 ഗ്രാം   സ്വർണമാണ് എയർ കസ്റ്റംസ് പിടികൂടിയത്. കണ്ണൂർ തലശ്ശേരി മൂഴിക്കര സ്വദേശി കെവി റസ്നാസ്,  കാസർക്കോട് സ്വദേശി മുഹമ്മദ്‌ സുഹൈൽ എന്നിവരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.  വിമാനതാവളത്തിലെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു 752 ഗ്രാം സ്വർണം. കസ്റ്റംസ് ഡെപ്യുട്ടി കമ്മീഷണർ സിവി ജയകാന്ത്, അസിസ്റ്റന്റ് കമ്മീഷണർ ഇവി ശിവരാമൻ, സൂപ്രണ്ട് പീസി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ്  സ്വർണം  പിടികൂടിയത്.