പത്തനംതിട്ടയിലെ എൽഡി ക്ലാർക് നിയമനം വിവാദത്തിൽ, കളക്ടർ ഒപ്പിട്ട 23 നിയമന ഉത്തരവ് നൽകാൻ വൈകി

പത്തനംതിട്ടയിലെ എൽഡി ക്ലാർക് നിയമനം വിവാദത്തിൽ, കളക്ടർ ഒപ്പിട്ട 23 നിയമന ഉത്തരവ് നൽകാൻ വൈകി


പത്തനംതിട്ട: പത്തനംതിട്ടയിൽ റവന്യൂ വകുപ്പിലെ എൽഡി ക്ലർക്ക് നിയമനം വിവാദത്തിൽ. 25 പേരെ നിയമിച്ചതിൽ രണ്ടുപേർക്ക് മാത്രം നേരത്തെ നിയമന ഉത്തരവ് കിട്ടി. ബാക്കി 23 പേർക്ക് നിയമന ഉത്തരവ് ഇതുവരെ കിട്ടിയില്ല.

ഈ മാസം 18 നാണ് ജില്ലാ കളക്ടർ 25 പേർക്കുമുള്ള നിയമന ഉത്തരവ്‌ ഇറക്കിയത്. തുടർന്ന് ഈ മാസം 21 ന് രണ്ട് പേർ അടൂർ താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ ബാക്കിയുള്ള 23 പേർക്കും ഉത്തരവ് അയച്ചിരുന്നില്ല.

ഇന്നലെയാണ് അവശേഷിക്കുന്ന 23 പേർക്ക് നിയമന ഉത്തരവ് നൽകിയത്. 25 പേർക്കും ഒരേ പോലെ പോസ്റ്റൽ വഴി ഉത്തരവ് അയക്കണം എന്നതാണ് ചട്ടം. സംഭവത്തിൽ ജില്ല കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.