ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 38 മത് ജില്ലാ സമ്മേളനത്തിന് ഇരിട്ടിയിൽ തുടക്കമായി

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 38 മത് ജില്ലാ സമ്മേളനത്തിന് ഇരിട്ടിയിൽ തുടക്കമായി ഇരിട്ടി: 21, 22 ,23 തിയ്യതികളിലായി ഇരിട്ടിയിൽ വെച്ച് നടക്കുന്ന  ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 38 മത് കണ്ണൂർ ജില്ലാ സമ്മേളനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി  ഉളിക്കൽ ധന്യ ജോസ് നഗറിൽ നിന്നും സ്വാഗതം സംഘം കൺവീനർ ജോയ് പടിയൂർ നയിച്ച കൊടിമര ജാഥ ഉളിക്കൽ എസ് ഐ വി .കെ. പ്രകാശൻ ഫ്ലാഗ് ഓഫ് ചെയ്തു. മട്ടന്നൂർ കാരപേരാവൂർ സന്തോഷ് പള്ളിയത്തിന്റെ ഭവനത്തിൽ നിന്നും സ്വാഗത സംഘം ചെയർമാൻ വിവേക് നമ്പ്യാർ നയിച്ച പതാക ജാഥ കൃഷ്ണൻ ദീപക് ഫ്ലാഗ് ഓഫ് ചെയ്തു. 
 സമ്മേളന നഗരിയിൽ ജില്ലാ പ്രസിഡന്റ് രാജേഷ് കരേള പതാക ഉയർത്തി. 22 ന് ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫോട്ടോ പ്രദർശനം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്യും. ട്രേഡ് ഫെയർ ഉദ്ഘാടനം ഡി വൈഎസ് പി സജേഷ് വാഴവളപ്പിലും, സപ്ലിമെൻ്റ് പ്രകാശനം നഗരസഭാ അധ്യക്ഷ കെ.ശ്രീലതയും നിർവ്വഹിക്കും. തുടർന്ന് എ കെ പി എ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ, വൈകുന്നേരം 3 ന്  പ്രകടനവും തുടർന്ന് നഗരസഭാ ഓപൺ ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം  ഡോ.വി. ശിവദാസൻ എം പി ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം എൽ എ അവാർഡ് വിതരണം ചെയ്യും. സിനിമാ നടൻ സന്തോഷ് കീഴാറ്റുർ പങ്കെടുക്കും. 23 ന് നടക്കുന്ന  പ്രതിനിധി സമ്മേളനം എ കെ പി എ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് ഫോട്ടോ വേൾഡ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന - ജില്ലാ നേതാക്കൾ പങ്കെടുക്കും. 7 മേഖലയിൽ നിന്നായി 190 പ്രതിനിധികൾ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.