സാനിറ്ററി പാഡിനുള്ളിൽ 53 ലക്ഷത്തിന്റെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി തിരുവനന്തപുരത്ത് അറസ്റ്റില്‍

സാനിറ്ററി പാഡിനുള്ളിൽ 53 ലക്ഷത്തിന്റെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി തിരുവനന്തപുരത്ത് അറസ്റ്റില്‍

തിരുവനന്തപുരം: സാനിറ്ററി പാഡിനുള്ളിൽ കുഴമ്പുരൂപത്തിൽ ഒളിപ്പിച്ചിരുന്ന ഒരു കിലോ 35 ഗ്രാം സ്വർണവുമായി യുവതി വിമാനത്താവളത്തിൽ അറസ്റ്റില്‍. കൊല്ലം സ്വദേശിനിയായ യുവതിയെയാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണീറ്റ് അറസ്റ്റ് ചെയ്തത്.

53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഷാർജയില്‍ നിന്നും ചൊവ്വാഴ്ച രാവിലെ 10:30 നതിരുവനന്തപുരത്ത് ഇൻഡിഗോ വിമാനത്തിലാണ് യുവതി എത്തിയത്.