
- ദോഹ: ഖത്തറിലെ അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ കാനഡയുടെ വീരോചിത പോരാട്ടം. കരുത്തരായ ബെൽജിയത്തിനെതിരെ കൈയ്യും മെയ്യും മറന്ന് പോരാടിയ അവർ 0-1 എന്ന സ്കോറിനാണ് തോറ്റത്. സൂപ്പർതാരം ബാറ്റ്ഷുവായിയാണ് ബെൽജിയത്തിനുവേണ്ടി സ്കോർ ചെയ്തത്.
മത്സരത്തിൽ ഉടനീളം ഇഞ്ചോടിഞ്ച് പോരാടുന്ന രീതിയിലായിരുന്നു കാനഡയുടെ മുന്നേറ്റങ്ങൾ. ഓരോ തവണ ബെൽജിയം ആക്രമിക്കുമ്പോൾ പ്രത്യാക്രമണങ്ങളിലൂടെയായിരുന്നു മറുപടി. ബോൾ പൊസഷനിലെ മേധാവിത്വം(54 ശതമാനം) കാനഡയുടെ പ്രകടനത്തിന് അടിവരയിടുന്നതാണ്. ഫിനിഷിങ് ടച്ചില്ലായ്മയാണ് കാനഡയ്ക്ക് വിനയായി മാറിയത്.
ലോകകപ്പിൽ ബുധനാഴ്ച രാത്രി നടന്ന മറ്റൊരു മത്സരത്തിൽ മുൻ ലോകചാംപ്യൻമാരായ സ്പെയിൻ 7-0ന് കോസ്റ്ററിക്കയെ തകർത്തു തരിപ്പണമാക്കി. പതിനൊന്നാം മിനിറ്റില്‍ ഡാനി ഒല്‍മോയിലൂടെ തുടങ്ങിയ സ്പെയിനിന്‍റെ ഗോൾ വേട്ട മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു. ഫെറാന്‍ ടോറസ്, അസെന്‍സിയോ, ഗാവി, കാര്‍ലോസ് സോളര്‍, അല്‍വാരോ മൊറാട്ട എന്നിവരാണ് സ്‌പെയ്‌നിനായി വല കുലുക്കിയത്. ലോകകപ്പിൽ ഗോൾ മാർജിനിൽ സ്‌പെയിൻ നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇത്. ഫെറാന്‍ ടോറസ് ഇരട്ട ഗോള്‍ നേടി