അനധികൃത കൊടികളും ബാനറുകളും: സർക്കാരിന് ഹൈക്കോടതി അന്ത്യശാസനം
ഇതിനകം അനധികൃത കൊടികളും ബാനറുകളും നീക്കം ചെയ്തതു സംബന്ധിച്ച് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍നിന്നു റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.
പൊതുവഴിയില്‍ അനധികൃത ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരേയുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരടക്കമുള്ള ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ചുവരുത്തേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജികള്‍ ഡിസംബര്‍ 12 നു വീണ്ടും പരിഗണിക്കും.