ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഭക്ഷണ വിതരണവുമായി മജ് ലിസ് സ്കൂൾ വിദ്യാർത്ഥികൾ

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഭക്ഷണ വിതരണവുമായി മജ് ലിസ് സ്കൂൾ വിദ്യാർത്ഥികൾ

ഇരിട്ടി:  ഉളിയിൽ മജ്ലിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മഴവിൽ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു. മഴവിൽ ക്ലബ്ബ് നടത്തുന്ന സാന്ത്വന - ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഉച്ചഭക്ഷണ വിതരണം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. 
ആശുപത്രി സൂപ്രണ്ട്  ഡോ.രാജേഷ്, ഹെൽത്ത് സുപ്പർവൈസർ രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ ഇ.മനോജ്, നേഴ്സ് ഓഫിസർ. കെ.എൻ.ബിന്ദു,
പി.ടി.എ.പ്രസിഡൻ്റ് കെ.ഷൗക്കത്തലി, ക്ലബ്ബ ചെയർമാൻ മുഹമ്മദ് ഷിബിലി, മുഹമ്മദ് റബീഹ്, ഫസീഹ്, ഫസൽ,  വൈസ് പ്രിൻസിപ്പാൾ കെ.എച്ച്.ഷാനിഫ് ഷമീർഹുമൈദി, സാജിദ് സഅദി, അസീസ് സഖാഫി, റഫീക്ക് മദനി, അലി സഅദി, ഗഫൂർ നടുവനാട് എന്നിവർ സംസാരിച്ചു.