
കാറിൽ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ കോടതി ചൊവ്വാഴ്ച പരിഗണിക്കും. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പൊന്ന്യം പാലം മൻസാറിൽ മുഹമ്മദ് ഷിഹാദ് (20) ജുഡീഷ്യൽ കസ്റ്റഡിയിലാണ്. നവംബർ മൂന്നിന് രാത്രി 8. 30-ന് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപം മണവാട്ടി കവലയിലാണ് സംഭവം. രാജസ്ഥാനിൽനിന്ന് കളിപ്പാട്ടങ്ങൾ വിൽക്കാനെത്തിയ സംഘത്തിലെ ആറുവയസ്സുകാരനെയാണ് അക്രമിച്ചത്. നവംബർ നാലിനാണ് പ്രതി അറസ്റ്റിലായത്