വീഡിയോ കോളിൽ ആൺസുഹൃത്തുമായി സംസാരിച്ച ശേഷം യുവതി തൂങ്ങി മരിച്ചു

വീഡിയോ കോളിൽ ആൺസുഹൃത്തുമായി സംസാരിച്ച ശേഷം യുവതി തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട്: വീഡിയോ കോളിൽ ആണ്‍സുഹൃത്തിനെ വിളിച്ച് സംസാരിച്ച വിദ്യാര്‍ത്ഥിനി വീടിനകത്ത് തൂങ്ങിമരിച്ചു.കാഞ്ഞങ്ങാട്
ആലാമിപ്പള്ളി കേരളാബാങ്കിന് സമീപത്തെ പാചകതൊഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.വിനോദ്കുമാര്‍-കെ.എസ്.മിനി ദമ്പതികളുടെ ഏകമകള്‍ നന്ദ(21)ആണ് വീടിനകത്ത് തൂങ്ങിമരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. പടന്നക്കാട് സികെ നായര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ബിരുദവിദ്യാര്‍ത്ഥിനിയാണ്. ആണ്‍സുഹൃത്തായ യുവാവിനോട് വീഡിയോകോളില്‍ ഏറെ നേരെ സംസാരിക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. ഇതിനിടയിൽ ഫോൺ കട്ടായതോടെ തുടർന്ന് വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന്
യുവാവ് നന്ദയുടെ സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. സുഹൃത്ത് വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് നന്ദയെ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഹൊസ്ദുര്‍ഗ് പോലീസ് പറഞ്ഞു.