ഇരിട്ടി : തകർന്ന് കിടക്കുന്ന കീഴൂർ - എടക്കാനം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, അധികൃതരുടെ കുറ്റകരമായ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി ബി ജെ പി കീഴൂർ 58, 59 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ സായാഹ്‌ന ധർണ്ണ നടത്തി. ബി ജെ പി ഇരിട്ടി മണ്ഡലം വൈസ് പ്രസിഡന്റ് അജേഷ് നടുവനാട് ഉദ്‌ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം. ഹരീന്ദ്രനാഥ് , നഗരസഭാ കൗൺസിലർ പി.പി. ജയലക്ഷ്മി, മണ്ഡലം വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ്, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.