ആറളം: ചെടിക്കുളം ആയിഷ എൽ പി സ്കൂളിൽ ശിശുദിനം ഗംഭീരമായി ആഘോഷിച്ചു.ശിശുദിന റാലി, കുട്ടികളുടെ വിവിധ കലാപരിപാടികൾ, ചിത്രരചനാ മത്സരം, പായസവിതരണം തുടങ്ങിയവ നടന്നു . റാലിയിൽ വെള്ള വസ്ത്രവും റോസാപ്പൂവും ധരിച്ച് കുഞ്ഞു ചാച്ചാജിമാർ നിറഞ്ഞു നിന്നു. പരിപാടി ഹെഡ്മിസ്ട്രസ് ശ്രീമതി ജെസ്സി ടീച്ചർ ഉദ്ഘാടനം ചെയ്യുകയും അധ്യാപകർ ശിശുദിന ആശംസകൾ അറിയിക്കുകയും ചെയ്തു.