വോട്ടര്‍ പട്ടിക പുതുക്കല്‍:വോട്ടര്‍മാര്‍ അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ


സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും മരണപ്പെട്ടവര്‍, സ്ഥിര താമസമല്ലാത്തവര്‍, താമസം മാറിയവര്‍ എന്നിവരുടെ പേര് ഒഴിവാക്കുന്നതിനും വോട്ടര്‍ പട്ടികയില്‍ തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള അവസരം വോട്ടര്‍മാര്‍ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ ആധാര്‍ നമ്പറും വോട്ടര്‍ ഐ.ഡി നമ്പറും നല്‍കി സഹകരിക്കണമെന്നും അദ്ദേഹം അറിയിച്ചു