ടൂറിസ്റ്റുകള്‍ സഞ്ചരിക്കുന്ന തുറന്ന വാഹനത്തിലേക്ക് പാഞ്ഞുകയറി സിംഹം; വീഡിയോ

ടൂറിസ്റ്റുകള്‍ സഞ്ചരിക്കുന്ന തുറന്ന വാഹനത്തിലേക്ക് പാഞ്ഞുകയറി സിംഹം; വീഡിയോ...


ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് നാം കാണാറുള്ളത്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ എല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരേറെയാണ്. പ്രത്യേകിച്ച് വന്യമൃഗങ്ങളോട് മനുഷ്യര്‍ക്കുള്ള കൗതുകം ഒന്ന് വേറെത്തന്നെയാണ്.

ഇവയുടെ ജീവിതരീതിയും ഇവയുടെ ചുറ്റുപാടുകളുമെല്ലാം നേരിട്ട് കാണാൻ സാധിക്കാൻ ഏറെ ബുദ്ധിമുട്ടാണല്ലോ. അതുകൊണ്ട് തന്നെ വീഡിയോകളിലൂടെയും ഡോക്യുമെന്‍ററികളിലൂടെയുമെല്ലാം ഇതെല്ലാം കാണാൻ സാധിക്കുന്നത് മിക്കവര്‍ക്കും സന്തോഷമാണ്.

അത്തരത്തിലുള്ളൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 18 സെക്കൻഡ് മാത്രം ദൈര്‍ഘ്യം വരുന്ന ഈ വീഡിയോ ദശലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. അതിന് മാത്രം എന്താണ് വീഡിയോയ്ക്ക് അകത്തെന്ന് സംശയം തോന്നുന്നുവെങ്കില്‍ നേരെ വീഡിയോ ഒന്ന് കണ്ടുനോക്കൂ. 

 

 

എപ്പോള്‍- എവിടെ വച്ചാണ് ഈ ദൃശ്യം പകര്‍ത്തിയതെന്ന് അറിവില്ല. എന്നാല്‍ കാണുന്ന ഓരോരുത്തരിലും നെഞ്ചിടിപ്പുണ്ടാക്കുകയും പിന്നീട് അത്ഭുതവും സ്നേഹവും വാത്സല്യവുമെല്ലാം നിറയ്ക്കുകയും ചെയ്യുന്നൊരു രംഗം തന്നെയാണിത്. 

കാട്ടിനുള്ളിലൂടെ ടൂറിസ്റ്റുകള്‍ സഞ്ചരിക്കുന്ന തുറന്ന വാഹനമാണ് വീഡിയോയില്‍ കാണുന്നത്. ഇതില്‍ നിറയെ സഞ്ചാരികളുമുണ്ട്. ഇവര്‍ക്കിടയിലേക്ക് പെട്ടെന്നാണ് ഒരു പെണ്‍സിംഹം ഓടിക്കയറിവരുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായി ഒരു സിംഹം ഇങ്ങനെ നമുക്ക് നേരെ പാഞ്ഞുവന്നാല്‍ നമ്മളെന്ത് ചെയ്യുമെന്നാണ് ഏവരും വീഡിയോ കാണുമ്പോള്‍ ഓര്‍ക്കുക. കമന്‍റുകളിലും ഇതേ ചിന്തയാണ് മിക്കവരും പങ്കുവയ്ക്കുന്നത്. 

എന്നാല്‍ സഞ്ചാരികളോട് അങ്ങേയറ്റത്തെ സ്നേഹമാണ് പെണ്‍സിംഗ് പ്രകടിപ്പിക്കുന്നത്. സഞ്ചാരികളാകട്ടെ തിരിച്ചും അങ്ങനെ തന്നെയാണ് അതിനെ കൈകാര്യം ചെയ്യുന്നത്. തലോടിയും ഓമനിച്ചുമെല്ലാം അതിനെ സ്നേഹിക്കുകയാണ് ഇവരും. തീര്‍ച്ചയായും അതിശയിപ്പിക്കുന്നൊരു കാഴ്ച തന്നെയെന്ന് നിസംശംയ പറയാം. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സിംഹത്തെ വാത്സല്യപൂര്‍വം തലോടിക്കൊണ്ടിരിക്കുന്ന യുവതിയുടെ വീഡിയോ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതും പക്ഷേ എവിടെ നിന്നാണ് പകര്‍ത്തിയതെന്നത് വ്യക്തതയില്ലായിരുന്നു