
നാടിനോടുള്ള വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്. കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികളുണ്ടാവും. പഴുതടച്ചുള്ള അന്വേഷണത്തിലൂടെയും പൊലീസ് -എക്സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയും ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യും. അതോടൊപ്പം ഈ പോരാട്ടത്തിൽ അണിചേരുന്നവർ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടുകൂടാ എന്ന ബോധം സമുഹത്തിലാകെ ഉയർന്നു വരണം.
Also Read- തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം; മൂന്ന് പേർ കസ്റ്റഡിയിൽ
അവരും അവരുടെ കുടുംബാംഗങ്ങളും നിസ്സഹായാവസ്ഥയിൽ എത്തിക്കൂടാ. അവർക്ക് കൈത്താങ്ങ് നൽകാൻ നമുക്കാകെ ഉത്തരവാദിത്വമുണ്ട്. ഇതിന് ജനങ്ങളുടെയാകെ പിന്തുണയുണ്ടാകാമെന്ന് സർക്കാരിന് ബോധ്യമുണ്ട്. നമ്മുടെ നാടിനെയും വരും തലമുറകളെയും ഒരു മഹാവിപത്തിൽ നിന്ന് രക്ഷിക്കാൻ ഒരുമിച്ചു പോരാടാം. തലശ്ശേരിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി.
അതേസമയം, കേസിൽ പ്രധാന പ്രതി പാറായി ബാബുവിനായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. ബാബുവിന്റെ കൂട്ടാളികളായ ജാക്ക്സൺ, ഫർഹാൻ, നവീൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ലഹരി സംഘമാണ് കൊലപാതകത്തിന് പിന്നിൽ എന്ന് പോലീസിന് ഇന്നലെ തന്നെ വ്യക്തമായിരുന്നു. തലശേരി നെട്ടൂർ ഇല്ലിക്കുന്ന് സ്വദേശി കെ ഖാലിദ് സഹോദരി ഭർത്താവും സിപിഐ എം നെട്ടൂർ ബ്രാഞ്ചംഗവുമായ ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരുടെ സുഹൃത്ത് നെട്ടൂർ സ്വദേശി ഷാനിബിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.30 ഓടെ സഹകരണ ആശുപത്രിക്ക് സമീപത്തു വച്ചാണ് സംഭവം ഉണ്ടായത്. ഷമീറിന്റെ മകൻ ഷബീലിനെ സംഘം നേരത്തെ മർദ്ദിച്ചിരുന്നു. ഇയാളെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന പേരിൽ എത്തിയാണ് സംഘം കൊലപാതകങ്ങൾ നടത്തിയത്