ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഏറ്റവും ഗുരുതരമായ ഭീഷണിയാണ് ഭീകരവാദം എന്നതില്‍ സംശയമില്ല. എന്നാല്‍, ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നതാണ് ഭീകരവാദത്തേക്കാള്‍ അപകടകരമെന്ന് ഞാന്‍ വിശ്വസിക്കുന്നു, എന്തെന്നാല്‍, ഭീകരവാദത്തിന്റെ മാര്‍ഗ്ഗങ്ങളും രീതികളും അത്തരം സാമ്പത്തികസഹായങ്ങളില്‍ നിന്നാണ് പരിപോഷിപ്പിക്കപ്പെടുന്നത്. അതിനുമപ്പുറത്ത്, ഭീകരവാദത്തിനുള്ള ധനസഹായം ലോകരാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തന്നെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.
ഭീകരവാദത്തിന്റെ എല്ലാ രൂപത്തേയും പ്രകടനത്തേയും ഇന്ത്യ അപലപിക്കുന്നു. നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതുപോലുള്ള ഒരു പ്രവൃത്തിയെ ന്യായീകരിക്കാന്‍ ഒരു കാരണവശാലും കഴിയില്ലെന്ന് നാം വിശ്വസിക്കുന്നു. ഭീകരാക്രമണത്തിന് ഇരകളായ ലോകത്തെമ്പാടുമുള്ളവരോടുള്ള സഹതാപവും ഞാന്‍ പ്രകടിപ്പിക്കുന്നു. ഈ തിന്മയോട് നാം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല.
നിരവധി പതിറ്റാണ്ടുകളായി അതിര്‍ത്തിക്കപ്പുറത്ത് നിന്ന് സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. ഇന്ത്യന്‍ സുരക്ഷാ സേനയ്ക്കും സാധാരണപൗരന്മാര്‍ക്കും സുസ്ഥിരവും ഏകോപിതവുമായ രീതിയില്‍ നടത്തിയ അതീവ ഗുരുതരമായ ഭീകരാക്രമണ സംഭവങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും അപലപിക്കണമെന്ന കൂട്ടായ സമീപനമാണ് അന്താരാഷ്ട്ര സമൂഹത്തിനുള്ളത്. എന്നാല്‍ സാങ്കേതിക വിപ്ലവം മൂലം ഭീകരതയുടെ രൂപങ്ങളും പ്രകടനങ്ങളും തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയുമാണ്.
ഇന്ന്, ഭീകരവാദികളും ഭീകരവാദ ഗ്രൂപ്പുകളും ആധുനിക ആയുധങ്ങളുടെയും വിവരസാങ്കേതികവിദ്യയുടെയും സൂക്ഷ്മതകളും സൈബര്‍, സാമ്പത്തിക മേഖലയുടെ ചലനാത്മകതയും നന്നായി മനസ്സിലാക്കുകയും അവ ഉപയോഗിക്കുകയും ചെയ്യുന്നു.
''ഡൈനാമൈറ്റില്‍ നിന്ന് മെറ്റാവേഴ്‌സിലേക്കും'' ''എകെ-47ല്‍ നിന്ന് വെര്‍ച്വല്‍ ആസ്തികളി''ലേക്കുമുള്ള ഭീകവാദത്തിന്റെ മാറ്റം ലോക രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അതിനെതിരെ ഒരു പൊതു തന്ത്രം രൂപപ്പെടുത്താന്‍ നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭീകരവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധപ്പെടുത്താന്‍ പാടില്ലെന്നതും നാം തിരിച്ചറിയുന്നുണ്ട്. ഭീകരവാദത്തെ നേരിടാന്‍, സുരക്ഷാ രൂപകല്‍പ്പനയേയും നിയമപരവും സാമ്പത്തികവുമായ സംവിധാനങ്ങളേയും ശക്തിപ്പെടുത്തുന്നതില്‍ ഞങ്ങള്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, അക്രമം നടത്താനും യുവാക്കളെ ഉല്‍പ്പതിഷ്ണുക്കളാക്കാനും സാമ്പത്തിക സ്രോതസ്സുകള്‍ സ്വരൂപിക്കാനും ഭീകരവാദികള്‍ നിരന്തരം പുതിയ വഴികള്‍ കണ്ടെത്തുന്നുമുണ്ട്. സമൂലമായി ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാനും അവരുടെ സ്വത്വത്തെ മറയ്ക്കാനും ഭീകരവാദികള്‍ ഡാര്‍ക്ക്‌നെറ്റ് ഉപയോഗിക്കുകയാണ്. കൂടാതെ, ക്രിപ്‌റ്റോകറന്‍സി പോലുള്ള വെര്‍ച്വല്‍ ആസ്തികളുടെ ഉപയോഗത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഈ ഡാര്‍ക്ക്‌നെറ്റ് പ്രവര്‍ത്തനങ്ങളുടെ രീതികള്‍ നമ്മള്‍ മനസ്സിലാക്കുകയും അവയ്ക്ക് പരിഹാരങ്ങള്‍ കണ്ടെത്തുകയും വേണം.
നിര്‍ഭാഗ്യവശാല്‍, ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തെ തുരങ്കം വയ്ക്കാനോ തടസ്സപ്പെടുത്താനോ ശ്രമിക്കുന്ന രാജ്യങ്ങളുമുണ്ട്. ചില രാജ്യങ്ങള്‍ ഭീകരവാദികളെ സംരക്ഷിക്കുകയും ഭീകരവാദികള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നതും നാം കാണുന്നുണ്ട്, ഒരു ഭീകരവാദിയെ സംരക്ഷിക്കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. അത്തരം ഘടകങ്ങള്‍ അവരുടെ ഉദ്ദേശ്യങ്ങളില്‍ ഒരിക്കലും വിജയം നേടാതിരിക്കുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.
ദക്ഷിണേഷ്യന്‍ മേഖലയിലെ സ്ഥിതിഗതികള്‍ക്ക് 2021 ഓഗസ്റ്റിനു ശേഷം മാറ്റവുമുണ്ടായി. ഭരണമാറ്റവും അല്‍ ഖ്വയ്ദയുടെയും ഐ.എസ്.ഐ.എസിന്റെയും വര്‍ദ്ധിച്ചുവരുന്ന സ്വാധീനവും പ്രാദേശിക സുരക്ഷയ്ക്ക് ഒരു പ്രധാന വെല്ലുവിളിയായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ പുതിയ സമവാക്യങ്ങള്‍ ഭീകരവാദത്തിനുള്ള ധനസഹായപ്രശ്‌നം കൂടുതല്‍ ഗുരുതരവുമാക്കി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, അത്തരമൊരു ഭരണമാറ്റത്തിന്റെ ഗുരുതരമായ അനന്തരഫലങ്ങള്‍ ലോകം മുഴുവന്‍ അനുഭവിക്കേണ്ടിവന്നു, അതിന്റെ ഫലമാണ് 9/11 എന്ന ഭീകരമായ ആക്രമണത്തില്‍ നാമെല്ലാവരും കണ്ടത്. ഈ പശ്ചാത്തലത്തില്‍, ദക്ഷിണേഷ്യന്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ മാറ്റങ്ങള്‍ നമ്മെയെല്ലാം ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അല്‍ ഖ്വയ്ദയ്‌ക്കൊപ്പം, ദക്ഷിണേഷ്യയിലെ ലഷ്‌ക്കര്‍-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളും ഭീകരത പടര്‍ത്തുന്നത് തുടരുകയാണ്.
ഭീകരരുടെ സുരക്ഷിത താവളങ്ങളെയോ അവരുടെ വിഭവങ്ങളെയോ നാം ഒരിക്കലുംഅവഗണിക്കരുത്. അവരെ സ്‌പോണ്‍സര്‍ ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന അത്തരം ഘടകങ്ങളുടെ ഇരട്ടത്താപ്പ് നാം തുറന്നുകാട്ടേണ്ടതുണ്ട്. അതിനാല്‍, ഈ സമ്മേളനം , പങ്കെടുക്കുന്ന രാജ്യങ്ങള്‍, സംഘടനകള്‍ എന്നിവ ഈ മേഖലയുടെ വെല്ലുവിളികളില്‍ തെരഞ്ഞെടുക്കപ്പെട്ടതോ അല്ലെങ്കില്‍ അലംഭാവകരമായതോ ആയ വീക്ഷണം എടുക്കരുത് എന്നതും പ്രധാനമാണ്.
ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പ്രശ്‌നം വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനെ ശക്തമായി അടിച്ചമര്‍ത്തുന്നതില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതിനെതിരായ ഇന്ത്യയുടെ തന്ത്രം ആറ് തൂണുകളെ അടിസ്ഥാനമാക്കിയുള്ളതാണ്: