മുഴക്കുന്ന് ഗവ:യു പി സ്കൂൾ കെട്ടിടം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

മുഴക്കുന്ന് ഗവ:യു പി സ്കൂൾ കെട്ടിടം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ  ഉദ്ഘാടനം ചെയ്തു 

ഇരിട്ടി: മുഴക്കുന്ന് ഗവ: യു പി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ  ഉദ്ഘാടനം ചെയ്തു.   പഞ്ചായത്ത് പ്രസിഡൻ്റ് ടി. ബിന്ദു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ലൈബ്രറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. വി. ബിന്ദു, എ.വനജ, പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സുഭാഷ്, ടി.വി. സിനി, ഡി ഡി ഇ ശശീന്ദ്ര വ്യാസ്, ഇ.എൻ. ബിന്ദു, ഇരിട്ടി ബി പി സി ടി.എം. തുളസീധരൻ, പ്രധാനാദ്ധ്യാപിക കെ. ഉഷ, പി ഡബ്ല്യു ഡി എ ഇ  ജിഷാകുമാരി, കെ. വൽസൻ, എൻ. സനോജ്, ദേവദാസ്, ഗിരീഷ്, എം. സന്തോഷ്, പി.പി. പ്രദീഷ്, ടി.കെ. മായൻ, സന്തോഷ് മമ്മാലി, പി.സുകേഷ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു. മുഖ്യമന്ത്രിയുടെ പ്ലാൻ ഫണ്ടിൽ നിന്നും 1.25 കോടി രൂപ ചെലവിലാണ് ഇരുനില കെട്ടിടം പണി പൂർത്തികരിച്ചത്