ബാറിൽ നിന്ന് തിരികെ വരുമ്പോൾ വിളിച്ചില്ല, വാക്കുതർക്കം, സംഘർഷം, ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു


ബാറിൽ നിന്ന് തിരികെ വരുമ്പോൾ വിളിച്ചില്ല, വാക്കുതർക്കം, സംഘർഷം, ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു


അരൂർ: മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ചന്തിരൂരിൽ ജോലി ചെയ്യുന്ന അസ്സം സ്വദേശി ബിഷ്വാജിത് ബുയാൻ (23) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷമാണ് മരണത്തിൽ കലാശിച്ചത്. 

ബാറിൽ നിന്നും മദ്യപിച്ചശേഷം തിരികെ ജോലി സ്ഥലത്തേക്ക് വരുമ്പോൾ തിരികെ പോരാൻ വിളിച്ചില്ല എന്ന പേരിലാണ് ഇവർ തമ്മിൽ തര്‍ക്കമുണ്ടായത്.  പിന്നീട് ഇത് സംഘര്‍ഷത്തിലേയ്ക്കും എത്തി. സംഘർഷത്തിനിടെ പട്ടിക കൊണ്ട് തലയ്ക്കേറ്റ അടിയിൽ  ഗുരുതരമായി പരിക്കേറ്റ ബിഷ്വാജിത് ബുയാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും, ഇന്ന് വൈകിട്ട് മരണപ്പെടുകയായിരുന്നു. പ്രതിയായ അന്യ സംസ്ഥാന തൊഴിലാളി സുനേശ്വർ സൈകയെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു.