പ്രവാസി ക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ക്ക് പെന്ഷന് അപേക്ഷിക്കാം
പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗങ്ങളായ പ്രവാസികള്‍ക്ക് അറുപത് വയസ് പൂര്‍ത്തിയായാല്‍ പെന്ഷന് അപേക്ഷിക്കാം. www.pravasikerala.org എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 18 മുതല്‍ 60 വയസ് വരെയുള്ളവര്‍ക്കാണ് പ്രവാസി ബോര്‍ഡില്‍ അംഗത്വമെടുക്കാനാവുക. 60 വയസ് പൂര്‍ത്തിയായാല്‍ അംഗത്വമെടുക്കാനാകില്ല. 55 വയസിന് മുമ്പ് അംഗത്വമെടുത്തവര്‍ക്ക് 60 വയസ് മുതലും 55 മുതല്‍ 60 വയസ് വരെ അംഗത്വമെടുത്തവര്‍ക്ക് അഞ്ച് വര്‍ഷം പൂര്ത്തിയാകുമ്പോഴുമാണ് പെന്ഷന് അനുവദിക്കുകയെന്നും പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ഇന്‍ചാര്‍ജ് അറിയിച്ചു. ഫോണ്‍: 0495 2304604.